ജയ്പൂര്‍: ജയ്പൂര്‍ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണമോ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനോ ആവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്.
കഴിഞ്ഞ ഏപ്രിലിലാണ് ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കൊവിഡ് രോഗികള്‍ മരിച്ചത്. അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ് മുഖേന മരിച്ച ഒന്‍പത് പേരുടെ ബന്ധുക്കളാണ് സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് രേഖ പള്ളിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഡിസംബര്‍ 9ന് വീണ്ടും വാദം കേള്‍ക്കും. ഇതിന് മുന്നോടിയായാണ് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി വീണ്ടും സമയം നീട്ടിനല്‍കിയത്.