കോവിഡ് ചികിത്സയിലായിരുന്ന കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു

മലപ്പുറം : മലപ്പുറത്ത് കോവിഡ് ചികിത്സയിലായിരുന്ന കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. പെരിന്തൽമണ്ണ സ്വദേശി യൂസഫ് (23) ആണ് രക്ഷപ്പെട്ടത്. വാർഡിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു.

കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ നേരത്തെ പയ്യനാട്ടെ സിഎഫ്എൽടിസിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ന്യുമോണിയ കൂടിയതിനെത്തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി 3 ദിവസം മുൻപ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ആർഎംഒ മഞ്ചേരി പൊലീസിൽ പരാതി നൽകി.

Top