കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ഡോക്ടര്‍മാര്‍ കൂട്ടരാജിയിലേയ്ക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊവിഡ് നോഡല്‍ ഓഫീസര്‍മാരായ ഡോക്ടര്‍മാരുടെ കൂട്ട രാജി. അധിക ചുമതല ചെയ്യേണ്ടത് ഇല്ലെന്നു പൊതുതീരുമാനം എടുത്ത ശേഷമാണ് രാജി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടരുകയാണ്. രാവിലെ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിച്ച ശേഷം റിലേ സത്യാഗ്രഹം തുടങ്ങി. നടപടി പിന്‍വലിച്ചെങ്കില്‍ ചുമതലകളില്‍ നിന്ന് രാജിവെക്കുമെന്നും കൊവിഡ് ഇതര ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top