റിയാദ്: സൗദി അറേബ്യയില്‍ ആശ്വാസം പകര്‍ന്ന് കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. പുതിയതായി രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം നാനൂറിനും താഴെയായി. ഇന്ന് 384 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 737 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇന്ന് 58,799 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,41,994 ആയി. ഇതില്‍ 5,28,636 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,481 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4,877 ആയി കുറഞ്ഞു. ഇതില്‍ 1,156 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 134, മക്ക 62, കിഴക്കന്‍ പ്രവിശ്യ 37, ജീസാന്‍ 31, അല്‍ഖസീം 30, അസീര്‍ 23, മദീന 21, നജ്‌റാന്‍ 21, ഹായില്‍ 12, തബൂക്ക് 5, അല്‍ബാഹ 3, വടക്കന്‍ അതിര്‍ത്തി മേഖല 3, അല്‍ജൗഫ് 2. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 33,729,408 ഡോസ് ആയി ഉയര്‍ന്നു.