കൊച്ചി: എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതോടെ നിയന്ത്രണം കര്‍ശനമാക്കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ നേതൃത്വത്തിലുള്ള സംഘം മാര്‍ക്കറ്റില്‍ അടക്കം പരിശോധന നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
ജില്ലയില്‍ ഈ മാസം മാത്രം 23240 പേരാണ് കൊവിഡ് രോഗികള്‍ ആയത്. നിലവില്‍ 11027 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്.