ആശുപത്രികളില്‍ കോവിഡ് രോഗികള്‍ 3.6 ശതമാനം മാത്രം; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. ഐ.സി.യുവില്‍, വെന്റിലേറ്റര്‍ ഉപയോഗം 13 ശതമാനമാത്രമാണ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കും.

ടെലിമെഡിസിനായി വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കുമെന്നും വീണ ജോര്‍ജ്. മൂന്നാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

Top