സൗദി: സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആഴ്ച കുറവ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇന്നലെ കൂടുകയായിരുന്നു. പുതുതായി 985 പേര്‍ക്കാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 661 ആണ്. 10 മരണങ്ങള്‍ ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാളും രോഗികളുടെ എണ്ണവും മരണ നിരക്കും കൂടിയിരിക്കുകയാണ് ഇപ്പോള്‍ സൗദിയില്‍.
9249 രോഗികള്‍ സൗദിയിലെ ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിയാദിലാണ് രോഗം ബാധിച്ചവരുടെ എണ്ണം കൂടുതല്‍. ഇന്നലെ റിയാദില്‍ 463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മക്കയില്‍ 201 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യകളിലും രോഗ വ്യാപനം കൂടുതല്‍ ആണ്. അല്‍ഖസീം 37, കിഴക്കന്‍ പ്രവിശ്യ 140, ഹായില്‍ 33, മദീന 30, ജിസാന്‍ 21, അസീര്‍ 34, തബൂക്ക് 20, നജ്റാന്‍ 16, ഷമാലിയ 11, അല്‍ബാഹ 10, അല്‍ജൗഫ് 6 എന്നിങ്ങനെയാണ് കണക്കുകള്‍.
സൗദിയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 402142 പേര്‍ ആണ്. രോഗമുക്തി നേടിയവര്‍ 386102 പേര്‍ വരും. 6791 പേര്‍ ആണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 45843 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. കൊവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചവര്‍ 6607384 പേര്‍. വരും ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം ശക്തമാക്കാന്‍ ആണ് അധികൃതരുടെ തീരുമാനം.