തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് ജില്ലയിലെ നീലേശ്വരം, കാസര്‍കോട് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 22 ആയി.
സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപിച്ച മേഖലകളെയാണ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 വരെയായി ചുരുങ്ങിയിരുന്നു. അപ്രതീക്ഷിതമായാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ഇതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണവും കൂട്ടുകയായിരുന്നു.