ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 18 മുതല്‍ 19 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. കൊവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് മടങ്ങിയെത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും എന്‍സിപിയുടെയും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ഗോയലിന്റെ വാക്കുകള്‍. രാജ്യത്തെ കൊവിഡ് വ്യാപനം കൂടിയ 12 സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ യോഗത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിനുള്ള വഴി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.