തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ടയിലെ ഒരു ആശാവര്‍ക്കര്‍ക്കും തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ണൂരിലെ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കത്തിലൂടെയാണ് മട്ടന്നൂര്‍ എക്‌സൈസ് വകുപ്പ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ പടിയൂര്‍ സ്വദേശിയാണ്. റിമാന്റ് പ്രതിയുമായി ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്റൈന്‍ കേന്ദ്രത്തിലും പോയിരുന്നു. മറ്റ് സമ്പര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. ഇതോടെ മട്ടന്നൂര്‍ എക്‌സൈസ് ഓഫീസ് അടച്ചു. ഇവിടുത്തെ 18 ജീവനക്കാരെയും നിരീക്ഷണത്തിലേക്ക് മാറ്റി.
ജൂണ്‍ രണ്ടിന് തൃശൂരില്‍ നിന്ന് ബൈക്കില്‍ തിരുവനന്തപുരത്ത് എത്തിയതാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്‌നാട് അതിര്‍ത്തിയിലും എത്തിച്ച ബസിലെ ഡ്രൈവറായിരുന്നു. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. മാര്‍ച്ച് 8ന് ഇറ്റലിയില്‍ നിന്നെത്തിയവരുടെ കുടുംബത്തിന് ശേഷം ആദ്യമായാണ് പത്തനംതിട്ട ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ആശാ വര്‍ക്കര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.