രാജ്യത്ത് 24 മണിക്കൂറിനിടെ 48,661 പുതിയ കോവിഡ് കേസുകള്‍; 705 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 13,85,522 ആയി. 24 മണിക്കൂറിനിടെ 48,661 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഒറ്റ ദിവസത്തിനിടെ 705 ആളുകള്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 32,063 ആയി.

നിലവില്‍ 4.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 8.85 ലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്. തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 2.06 ലക്ഷം ആയി. ഒറ്റദിവസത്തിനിടെ 6,988 പേര്‍ക്കാണ് അവിടെ പുതുതായി രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 89 പേര്‍ മരിച്ചതടക്കം ആകെ മരണം 3409 ആയി.

അതേസമയം, മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. സംസ്ഥാനത്ത് ഇതുവരെ പൊലീസ് സേനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8,483 ആയി. 93 പേര്‍ രോഗബാധയെ തുടര്‍ന്നു മരണപ്പെട്ടു. നിലവില്‍ 1,919 പൊലീസുകാരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 6,471 ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 3,66,368 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top