ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന് കൊവിഡ്; 50 തോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ അന്‍പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍. ബാലുശ്ശേരി കരുമല സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ണികുളം, കരുമല വാര്‍ഡുകളില്‍ രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് സന്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയില്‍ ഞായറാഴ്ചകളില്‍ ജില്ലാ കളക്ടര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്രയും പാടില്ല.

അതിനിടെ വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ് നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വടകരയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകനും വൈറസ് ബാധ കണ്ടെത്തി.

Top