രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 75 ശതമാനത്തോളമായെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഏകദേശം 75 ശതമാനമായെന്ന് അവകാശവാദവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ 22,80,566 പേരാണ് രോഗമുക്തി നേടിയതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മരണനിരക്ക് 1.86 ശതമാനമായി താഴ്‌ന്നെന്നും വിലയിരുത്തി. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് രാജ്യത്തിന്റേതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ, ചികിത്സയിലുളളവരുടെ എണ്ണം മൊത്തം കോവിഡ് ബാധിതരുടെ 23 ശതമാനമായി താഴ്ന്നു. 24 മണിക്കൂറിനിടെ 57,989 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ചികിത്സയില്‍ കഴിയുന്നവരെക്കാള്‍ 16 ലക്ഷം അധികമാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ജൂലൈ ഒന്നിന് 15000 രോഗികളാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

Top