ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ രണ്ടാം പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയ്‌നിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവായ അതിഷിക്കും കോവിഡ് സ്ഥിരീകരിച്ചു.
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സത്യേന്ദര്‍ ജെയ്ന്‍ പങ്കെടുത്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍, ഡല്‍ഹി മുഖ്യന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവരും യോഗത്തില്‍ ഉണ്ടായിരുന്നു.