ഡൽഹി ; കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരിക്ക് കോവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ തിവാരി തന്നെയാണ് കോവിഡ് ബാധിതനായ വിവരം അറിയിച്ചത്.
ഇന്ന് വൈകുന്നേരം തനിക്ക് കോവിഡ് പോസിറ്റീവായി. ഇന്നലെ രാത്രി 2 മണിക്ക് ചെറിയ പനി ഉണ്ടായിരുന്നു. ഇന്ന് രാവിലെ ടെസ്റ്റ് ചെയ്തു. രണ്ട് ടെസ്റ്റുകൾ ചെയ്തു. മറ്റ് രോഗലക്ഷണങ്ങളൊന്നും ഇല്ല. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.