പ്രഗ്യാ സിംഗ് താക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു

ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യാ സിംഗ് താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം പ്രഗ്യാ സിംഗ് താക്കൂര്‍ തന്നെയാണ് ട്വീറ്റിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തില്‍ എംപിയുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് കൊവിഡ് പരിശോധന നടത്താനും നിരീക്ഷണത്തില്‍ പോകാനും നിര്‍ദ്ദേശിച്ചു.

ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും ട്വീറ്റില്‍ എം പി ആവശ്യപ്പെടുന്നു. കൊവിഡ് സംബന്ധിയായി പരാമര്‍ശങ്ങള്‍ക്ക് നേരത്തെ ഏറെ വിമര്‍ശനം നേരിട്ട ബിജെപി നേതാവാണ് ഇവര്‍. കൊറോണ വൈറസ് ഉണ്ടാക്കുന്ന ശ്വാസകോശത്തിലെ അണുബാധ ചെറുക്കാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. തനിക്ക് കൊവിഡ് വരാത്തതും ഗോ മൂത്രം ഉപയോഗിക്കുന്നത് മൂലമെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.

കൊവിഡ് 19 മഹാമാരിയെ തുരത്താന്‍ നിത്യവും ഹനുമാന്‍ കീര്‍ത്തനം ചൊല്ലണമെന്ന്‌ പ്രഗ്യ സിംഗ് താക്കൂര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.

Top