ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കോവിഡ് പോസിറ്റീവ്. രോഗവിവരം റാവത്ത് തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്. രോഗലക്ഷണൾ ഇല്ലെന്നും പൂർണ ആരോഗ്യവാനാണെന്നും റാവത്ത് അറിയിച്ചു.
ഡോക്ടർമാരുടെ നിർദേശ പ്രകാരം വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി താനുമായി അടുപ്പം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.