തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചാവക്കാട് നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ഇന്ന് സ്ഥിരീകരിച്ച ഏഴ് പേരില്‍ നാല് പേര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ്. രണ്ട് നഴ്‌സുമാര്‍ക്കും മറ്റ് രണ്ട് ജീവനക്കാര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ജില്ലയില്‍ മൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ പത്തിന് ചെന്നൈയില്‍ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31 കാരന്‍, മെയ് 26 ന് സൗദി അറേബിയയില്‍ നിന്നുമെത്തിയ അഞ്ഞൂര്‍ സ്വദേശിയായ 24 കാരന്‍, ജൂണ്‍ എട്ടിന് ചെന്നൈയില്‍ നിന്നെത്തിയ എസ്എന്‍പുരം സ്വദേശിയായ അറുപതുകാരി, ചാവക്കാട് സ്വദേശികളായ 38 , 42, 53, 31 പ്രായമുള്ള സ്ത്രീകളായ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശികളായ ഒമ്പത് പേര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്.
അതേസമയം, ജില്ലയില്‍ മൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. ജില്ലയില്‍ ആകെ 12594 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 12401 പേരും ആശുപത്രികളില്‍ 193 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 16 പേരെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ 66 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.