മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ്

kadakampally surendran

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കാസര്‍ഗോഡ്‌ സ്വദേശിയാണ്.

പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവെന്ന നിലയില്‍ പിഎ പല തവണ രോഗിയുമായി ബന്ധപ്പെട്ടിരുന്നു.

ഈ സമ്പര്‍ക്കമാണ് രോഗകാരണമെന്ന് പറയുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളും അടുത്തിടപഴകിയവരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Top