തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 59 പേര്‍ക്ക് കേവിഡ് സ്ഥിരീകരിച്ചു. 99 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്. ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. തലസ്ഥാനത്തെ അഞ്ച് പൊലീസുകാര്‍ കൂടി കോവിഡ് ബാധിതരായി.
കഴിഞ്ഞ ദിവസം വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ആള്‍ക്ക് രോഗബാധ സ്ഥിരികരിച്ചിരുന്നു. ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല. ഇതിനു പിന്നാലെയാണ് തടവുകാരില്‍ വ്യാപകമായി ആന്റിജന്‍ പരിശോധന നടത്തിയത്.