കാസര്‍കോട്: കാസര്‍കോട് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8 ആയി. ഇതിനിടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്ന് ഗുരുതര ആരോപണം ഉയരുന്നുണ്ട്.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ഇത് സ്റ്റേഷനില്‍ സമ്പര്‍ക്ക വ്യാപനത്തിന് കാരണമായി എന്നാണ് ആരോപണം.
പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആരും നിരീക്ഷണത്തില്‍ പോയിരുന്നില്ല.അതേസമയം, ആരോപണം കാസര്‍കോട് എസ്പി നിഷേധിച്ചു. കൊവിഡ് ബാധിച്ചവരുടെ സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്ന ആരോപണം തെറ്റാണെന്ന് എസ്പി പറഞ്ഞു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ടെന്നും സാമ്പിള്‍ പരിശോധന നടത്തിയതും സ്റ്റേഷനിലെ പൊലീസുകാര്‍ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.