ബംഗളൂരു: കര്‍ണാടക തൊഴില്‍ വകുപ്പ് മന്ത്രി എ ശിവറാം ഹെബ്ബാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ സമ്പര്‍ക്കമില്ലാതെ ചികിത്സയില്‍ കഴിയുകയാണെന്നും രോഗമുക്തി നേടി ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.