ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കീമോതെറാപ്പി യൂണിറ്റ് താത്കാലികമായി അടച്ചു. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 15 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
അതേസമയം, ആലപ്പുഴയില്‍ കോവിഡ് വ്യാപിക്കുകയാണ്. ഇന്ന് ജില്ലയില്‍ രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.