കൊവിഡ് മുന്‍കരുതല്‍: നിര്‍ദേശങ്ങള്‍ പുറത്തിറക്കി യു.എ.ഇ

ദുബൈ: റമദാൻ മാസത്തിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി നിർദേശങ്ങൾ പുറത്തിറക്കി. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് റമദാനിൽ നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിലായി വിവിധ എമിറേറ്റുകളിലെ ഭരണകൂടങ്ങൾ നിർദേശങ്ങൾ നൽകിയിരുന്നു. ഇതിന് പുറമെയാണ് ദുരന്തനിവാരണ സമിതി രാജ്യത്തൊട്ടാകെയുള്ള നിയന്ത്രണങ്ങൾ വീഡിയോ സന്ദേശത്തിലൂടെ പുറത്തിറക്കിയത്.

“ഒരു വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ ഒഴികെയുള്ളവർ ഇഫ്താറുകൾ നടത്തരുത്, മജ്‍ലിസുകൾ പാടില്ല, താമസ സ്ഥലങ്ങളിൽ ഇഫ്താർ ഭക്ഷണപ്പൊതികൾ എത്തിക്കുന്നത് അനുവദിക്കില്ല, അയൽക്കാരുമായി ഭക്ഷണം പങ്കിടരുത്. ഇഫ്താർ ടെന്റുകൾ അനുവദിക്കില്ല, പള്ളികളിൽ ഭക്ഷണം നൽകരുത്, സ്ഥാപനങ്ങൾക്ക് ലേബർ കാമ്പുകളിൽ ഭക്ഷണം നൽകാം,സാമൂഹിക അകലം പാലിച്ച് തുറസായ സ്ഥലത്തായിരിക്കണം ഭക്ഷണപൊതി വിതരണം, റസ്റ്റോറന്റുകളുടെ ഉള്ളിലും മുൻവശത്തും ഇഫ്താർ ഭക്ഷണ വിതരണം അനുവദിക്കില്ല.”എന്നിവയാണ്  പ്രധാന നിർദേശങ്ങൾ.

 

Top