മലപ്പുറം: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്ത ഭരണ സമിതിക്കെതിരേ കേസ്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയെടുത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ന്റ് ഉള്‍പ്പെടെയുള്ള 46 പേര്‍ക്കെതിരേയാണു കാളികാവ് പോലീസ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനത്തിന്റെ പേരിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഫോട്ടോയെടുത്തത്. ഡിവൈഎഫ്ഐ കാളികാവ് മേഖലാ കമ്മറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.