തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ തുറന്ന് പ്രവര്‍ത്തിച്ച പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്തതായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.
ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. തുടര്‍ന്നും ഈ സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ തുറന്ന് പ്രവര്‍ത്തിക്കുകയും കോവിഡ് വ്യാപനത്തിന് കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭയുടെ നടപടിയെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ രാമചന്ദ്രനിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.