സംസ്ഥാനത്ത് നിരോധനാജ്ഞ കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാണെന്നും എല്ലാവരും അച്ചടക്കം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കാനും പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമുള്ള പിഴത്തുക വര്‍ധിപ്പിക്കാനും നിര്‍ദേശം ലഭിച്ചു.
നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടക്കുമെന്നും സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സമയമായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട് എന്നാലും രോഗ വ്യാപനം വര്‍ധിച്ചതിനാല്‍ ഇളവ് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് 7871 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4981 പേരാണ് ഇന്ന് രോഗമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.