തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പരാതി. ലോക്ഡൗണ്‍ നിയമം തെറ്റിച്ച് സ്വീകരണം സംഘടിപ്പിച്ചെന്നാരോപിച്ചാണ് വി.ഡി സതീശനെതിരെ എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി എന്‍.അരുണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
കൊവിഡ് ചുമതലയുള്ള ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും ഉള്‍പ്പെടെ തെളിവോടു കൂടിയാണ് പരാതി നല്‍കിയത്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന് അറിയിച്ചു.