മലപ്പുറം: മലപ്പുറം താനൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 48 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓലപീടിക ഇരട്ടക്കുളം അരിപുറത്ത് സുരേന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ മാസം 21 ന് ഷാര്‍ജയില്‍ നിന്ന് എത്തി തനിച്ച് വീട്ടില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. വീട്ടുകാര്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്.
ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, മലപ്പുറത്ത് 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.