തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്തത പ്രവാസികളുടെ കൊവിഡ് പരിശോധനക്ക് ആവശ്യമായ ട്രൂനെറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയര്‍ലൈന്‍ കമ്പനികളുമായി ഇതിന് വേണ്ടി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യുഎഇയിലും ഖത്തറിലും സംവിധാനം ഉണ്ട്.
സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് അടക്കം ഇതിന് സൗകര്യം ഇല്ലാത്ത രാജ്യങ്ങളില്‍നിന്ന് തിരിച്ച് വരാനുള്ളവര്‍ക്ക് ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരാന്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കൊവിഡ് ടെസ്റ്റ് കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.