ട്രംപ് ഒപ്പുവച്ച കോവിഡ് ദുരിതാശ്വാസ പാക്കേജ് തുക എത്താൻ ഇനിയും രണ്ടാഴ്ച കൂടി

ഹൂസ്റ്റണ്‍ :പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച രാത്രി ഒപ്പിട്ട കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജിലെ 600 ഡോളര്‍ അക്കൗണ്ടിലെത്താന്‍ രണ്ടാഴ്ച കൂടി വേണം. കോണ്‍ഗ്രസ് പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് മനസ്സില്ലാമനസ്സോടെ ഒപ്പിട്ടതോടെ ജനുവരിയില്‍ ഐആര്‍എസ് പണം പുറത്തെടുക്കാന്‍ സാധ്യതയുണ്ട്. ഇത് പുതുവര്‍ഷത്തെ ആഴ്ചയില്‍ ലഭിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ ഗുണകരമായേനെ എന്ന് അര്‍ബന്‍ബ്രൂക്കിംഗ്‌സ് ടാക്‌സ് പോളിസി സെന്ററിലെ സീനിയര്‍ ഫെലോ ഹോവാര്‍ഡ് ഗ്ലെക്മാന്‍ പറഞ്ഞു. 2 ട്രില്യണ്‍ ഡോളര്‍ കെയര്‍ ആക്ട് പ്രകാരം മാര്‍ച്ചില്‍ കോണ്‍ഗ്രസ് ഓരോ വ്യക്തികള്‍ക്കും 1,200 ഡോളര്‍ നേരിട്ടുള്ള പേയ്‌മെന്റുകളും ദമ്പതികള്‍ക്ക് 2,400 ഡോളറും ശേഷിച്ചവര്‍ക്ക് 500 ഡോളര്‍ വീതവും നല്‍കി.

ആദ്യ റൗണ്ടിലേതു പോലെ, പുതിയ പേയ്‌മെന്റുകള്‍ 75,000 ഡോളറില്‍ കൂടുതല്‍ ക്രമീകരിച്ച മൊത്ത വരുമാനമുള്ള വ്യക്തികള്‍ക്കായി ഘട്ടംഘട്ടമായി വിതരണം ചെയ്യും. കൂടാതെ 99,000 ഡോളറില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഒന്നും ലഭിക്കില്ല. ഇക്കാരണം കൊണ്ടു തന്നെ പേയ്‌മെന്റുകള്‍ എല്ലാം ഒറ്റയടിക്ക് എല്ലാവര്‍ക്കും പോകില്ല. ഐആര്‍എസില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ക്ക് ആദ്യം പണം ലഭിക്കും. തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് പേപ്പര്‍ ചെക്കുകളോ പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുകളോ ആയി മെയിലില്‍ ലഭിക്കും.

ആദ്യ പാക്കേജ് മാര്‍ച്ചിലായിരുന്നു. ഇപ്പോഴത്തെ നികുതി പരിശോധന അർഥമാക്കുന്നത് നികുതി റിട്ടേണ്‍ ഫോമുകളില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും അതു പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്നുമാണ്. പുതുക്കിയ ഈ ഫോമുകള്‍ ഇതിനകം പ്രസുകളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഐആര്‍എസിന്റെ ജോലിഭാരം വർധിപ്പിക്കാന്‍ ഡിസംബര്‍ അനുയോജ്യമായ സമയമല്ല. വരാനിരിക്കുന്ന ഫയലിംഗ് സീസണിനായി തയ്യാറെടുക്കുന്നതിനുള്ള ജോലികള്‍ നടക്കുന്ന മാസമാണിത്, അവധി ദിവസങ്ങള്‍ കാരണം കൂടുതല്‍ സ്റ്റാഫ് പതിവിലും അവധിയിലായിരിക്കാം. അതു കൊണ്ട് തന്നെ പുതിയ ഫോമുകളുടെ വിതരണവും വൈകിയേക്കാം

Top