ഹൈദരാബാദ്: കോവിഡ് പ്രതിരോധനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഡല്‍ഹി മാതൃക പിന്തുടരണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ഗാച്ചി ബൗളിയിലുള്ള തെലങ്കാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.
തെലങ്കാന സര്‍ക്കാരിനോട് പരിശോധനയിലും രോഗ നിര്‍ണയത്തിലും ചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പരിശോധനകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട മന്ത്രി 84 ശതമാനമാണ് ഡല്‍ഹിയിലെ രോഗമുക്തിയെന്നും ചൂണ്ടിക്കാട്ടി.
കൊറോണ വൈറസിനെതിരായി പോരാടാന്‍ ആവശ്യമായ പിപിഇ കിറ്റുകളും വെന്റിലേറ്ററുകളും തുടര്‍ന്നും തെലങ്കാനയിലേക്ക് അയയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ആവശ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാണെന്ന് എല്ലാ ആശുപത്രികളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.