തൃശൂര്‍: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി ജോയ് ആലുക്കാസ്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജോയ് ആലുക്കാസ് 50 ലക്ഷം രൂപ നല്‍കി.
ഐസിയു കിടക്കകള്‍ വാങ്ങാനാണ് ഈ പണം ഉപയോഗിക്കുക. ഒരാഴ്ച കൊണ്ട് പുതിയ ഐസിയു ബ്ലോക്കിന്റെ പണി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. രോഗികള്‍ക്ക് ആശ്വാസമാകാന്‍ 15 കോടി രൂപ വരെ നല്‍കാന്‍ സന്നദ്ധനാണെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.