ലക്‌നൗ: ഉത്തര്‍ പ്രദേശിലെ 75 ജില്ലകളില്‍ 50 ജില്ലകളിലും 24 മണിക്കൂറിനിടെ പുതിയ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നിലവിലെ സജീവ കേസുകള്‍ പൂജ്യമാണെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഘാള്‍ അറിയിച്ചു. പ്രതാപ്ഗഢ്, അലീഗഢ്, ഫിറോസാബാദ്, അമേഠി, ചിത്രകൂട്ട്, ഇതാ,ഹത്രാസ്, മിര്‍സാപുര്‍, പിലിഭിത് തുടങ്ങിയ ജില്ലകളിലാണ് സജീവ കേസുകളൊന്നും ഇല്ലാത്തത്.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 58 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്താകെ 593 സജീവ കേസുകള്‍ മാത്രമാണുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.