കോവിഡ് പ്രതിരോധം; ഇന്ത്യക്കു വേണ്ടി മൂന്ന് എന്‍.ജി.ഒകള്‍ക്ക് ട്വിറ്റര്‍ 110 കോടി നല്‍കും

കാലിഫോര്‍ണിയ: ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്വിറ്റര്‍ 110 കോടി രൂപ നല്‍കും. കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ എന്നീ മൂന്ന് എന്‍. ജി.ഒകള്‍ക്കായിരിക്കും ട്വിറ്റര്‍ പണം കൈമാറുക. പി.എം കെയറിന് ഫണ്ടില്ല. ഇന്ത്യക്ക് കോവിഡ് പ്രതിരോധത്തിനായി 15 മില്യണ്‍ ഡോളര്‍(110 കോടി രൂപ) നല്‍കുമെന്ന് ട്വീറ്റര്‍ സി.ഇ.ഒ ജാക് ഡൊറോസി അറിയിച്ചു.

കെയറിന് 10 മില്യണ്‍ ഡോളറും മറ്റ് രണ്ട് എന്‍. ജി.ഒ സംഘടനകള്‍ക്കുമായി 2.5 മില്യണ്‍ ഡോളര്‍ വീതമാവും ട്വിറ്റര്‍ നല്‍കുക. സേവ ഇന്റര്‍നാഷണല്‍ കോവിഡ് പ്രതിരോധിക്കാനുളള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വാങ്ങും. കെയര്‍ കോവിഡ് കെയര്‍ സെന്ററുകള്‍ നിര്‍മിക്കാനും ഓക്‌സിജന്‍ എത്തിക്കാനും മുന്‍നിര പോരാളികള്‍ക്ക് പി പി ഇ കിറ്റ് ഉള്‍പെടെയുള്ള അവശ്യ വസ്തുക്കള്‍ വാങ്ങാനും ട്വിറ്റര്‍ നല്‍കുന്ന പണം വിനിയോഗിക്കും.

 

Top