1 ബില്യൺ ഡോളറിന്‍റെ സാമ്പത്തിക പാക്കേജുമായി ബഹ്റൈന്‍. ആരോഗ്യ മേഖലയുടെ കാര്യക്ഷമത വർധിപ്പിച്ച് സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യ ചികിത്സ നൽകാന്‍ വേണ്ടിയാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത് . രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവ് പ്രകാരം ആണ് ഇത്തരത്തിലുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.
കൊവിഡ് കാലത്ത് സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ പരിഗണിച്ച് വാക്സിന്‍ നല്‍കാന്‍ ആണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രഖ്യാപനം ബഹ്റൈന്‍ നടത്തിയിരിക്കുന്നത്.
തൊഴിൽ മേഖലയിലെ എല്ലാ കക്ഷികൾക്കും സഹായകമായ രീതിയിൽ വ്യക്തവും പ്രായോഗികവുമായ നിർദേശങ്ങളടങ്ങിയ ഗൈഡ് ബുക്ക് പുറത്തിറക്കണമെന്ന ജിസിസി രാജ്യങ്ങളുടെ അപേക്ഷ അംഗീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
മഹാമാരിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ജിസിസി രാജ്യങ്ങൾ സ്വീകരിച്ച നടപടികൾ തൊഴിൽ മന്ത്രി വിശദീകരിച്ചു. കൊവിഡ് തൊഴിൽ മേഖലയിൽ ഈ കൊവിഡ് കാലത്ത് നിരവധി പ്രത്യാഘാതങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്. ഇവയുടെ ആഘാതങ്ങൾ കുറക്കാന്‍ ഐഎൽഒ ഡയറക്ടർ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സമ്മേളനം അവലോകനം ചെയ്തു.