കെഎംഎംഎല്ലിലെ 130 ജീവനക്കാരുടെ കൊവിഡ്ഫലവും നെഗറ്റീവ്

കൊല്ലം: കെഎംഎംഎല്ലിലെ കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന 130 ജീവനക്കാരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കെഎംഎംഎല്ലിലെ കരാര്‍ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.

അതേസമയം കൊല്ലം പോരുവഴി പഞ്ചായത്തിനെയും കണ്ടെയ്ന്‍മെന്റ് സോണാക്കി. കൊവിഡ് സ്ഥിരീകരിച്ചയാളുടെ ഉറവിടം അറിയാത്തതിനാലാണ് നടപടി ശാസ്താംകോട്ട, ചവറ, പന്മന എന്നീ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും നേരത്തേ കണ്ടെയ്ന്‍മെന്റ് സോണായി നിശ്ചയിച്ചിരുന്നു.

Top