സൗദി: കൊറോണ വാക്‌സിൻ നിർമ്മാണ കമ്പനിയിൽ നിന്ന് വിതരണത്തിൽ കാലതാമസം നേരിട്ടതിനാൽ മന്ദഗതിയിലായിരുന്ന വാക്‌സിനേഷൻ പദ്ധതി സൗദിയിൽ വീണ്ടും സജീവമായി തുടങ്ങി. കഴിഞ്ഞ ദിവസം മാത്രം രണ്ടായിരത്തി അഞ്ഞൂറോളം ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. ഇതോടെ ഇത് വരെ 4,46,940 ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ജനങ്ങൾ കൃത്യമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാൽ കർഫ്യൂ നടപ്പാക്കേണ്ടി വരില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൂടുതൽ കോറോണ വാക്‌സിനുകളെത്തിയതായും, വിതരണം ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഒരാഴ്ചക്കിടെ അര ലക്ഷത്തോളം പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജവാസാത്ത് ഓഫീസുകൾ നേരിട്ട് സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും, അബ്ഷർ പോലുള്ള ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.