മോസ്‌കോ: റഷ്യയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 15,000 കടന്നു. 24 മണിക്കൂറിനിടെ 70 പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്ത് മരണം 15,001 ആയി. 5,118 പേര്‍ക്ക് ഒറ്റദിവസം പുതിയതായി രോഗം ബാധിച്ചത്.
റഷ്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്‍പത് ലക്ഷത്തോട് അടുത്തു. 8.92 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. 6.96 ലക്ഷം പേര്‍ക്ക് രോഗമുക്തിയുണ്ടായി. ലോകത്ത് ഏറ്റവും അധികം കോവിഡ് രോഗികളുള്ള നാലാമത്തെ രാജ്യമാണ് റഷ്യ.