ഒരാഴ്ച്ചയായി ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്‌

ന്യൂഡല്‍ഹി: ഒരാഴ്ച്ചയായി ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ജൂണ്‍ മുപ്പതോടെ ഒരു ലക്ഷം കോവിഡ് കേസുകളായിരുന്നു ഡല്‍ഹിയില്‍ പ്രതീക്ഷിച്ചത്. ഇത് എണ്‍പത്തിയേഴായിരത്തിലേക്ക് ചുരുക്കാനായെന്നും ഒരാഴ്ച്ച കൊണ്ട് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത് നേട്ടമായെന്നും രോഗമുക്തി നിരക്ക് 66.79 ആയി ഉയര്‍ന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.

തലസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആവശ്യത്തിന് ബെഡുകള്‍ സജ്ജമാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡല്‍ഹിയില്‍ നിലവില്‍ 26,270 പേരാണ് ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 3000 ത്തിന് മുകളിലായിരുന്നുവെങ്കില്‍ കഴിഞ്ഞ രണ്ട് ദിവസമായി രണ്ടായിരത്തി ഇരുന്നൂറിനടത്തു കേസുകള്‍ മാത്രമാണുണ്ടായത്.

Top