കൊവിഡ് : പ്രത്യേക മുന്നൊരുക്കങ്ങൾ ഇന്നുമുതൽ

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നൊരുക്കങ്ങൾ ഇന്നുമുതൽ. വിമാനത്താവളങ്ങളിലെ പ്രത്യേക മുന്നൊരുക്കം വഴി അന്താരാഷ്ട്ര യാത്രിക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും.

കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും. ചൈന അടക്കം 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി ഒന്നു മുതൽ ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്.

ചൈന, ഹോങ്ങ് കോങ്ങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇന്ത്യയിൽ നിർബന്ധമാക്കിയത്. യാത്രയ്ക്ക് മുന്നോടിയായി ഈ സർട്ടിഫിക്കറ്റ് എയർ സുവിധാ പോർട്ടലിൽ അപ്ലോഡ് ചെയ്യണം.

നേരത്തെ, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരിൽ 2% പേരെ റാൻഡം ടെസ്റ്റിംഗിന് വിധേയമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 40 അന്താരാഷ്ട്ര യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Top