കേരളത്തിൽ കോവിഡ് വ്യാപനം കൂടുതലാകുന്നു എന്ന് റിപ്പോർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഗുരുതരമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന. കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നതിന്‍റെ സൂചകമാണിതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റുരോഗങ്ങളില്ലാത്തവരില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളും കൂടുകയാണ്. കോവിഡ് തീവ്രപരിചരണം വേണ്ടവരുടെ എണ്ണം കൂടുന്നത് അതീവ ഗുരുതര സാഹചര്യം. മുൻ ആഴ്ചകളേക്കാൾ 15 മുതല്‍ 20 ശതമാനം വരെയാണ് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ വര്‍ധന.

നിലവില്‍ 827പേര്‍ തീവ്രപരിചരണ വിഭാഗത്തിലും 223 പേര്‍ വെന്‍റിലേറ്ററിലുമുണ്ട്. തിരഞ്ഞെടുപ്പിനുശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. അതെത്രത്തോളം കൂടുതലാണെന്നറിയാൻ ഇനിയും രണ്ടാഴ്ചയെങ്കിലും കഴിയണം. അതിനൊപ്പമാണ് ക്രിസ്മസ് പുതുവര്‍ഷ ആഷോഘങ്ങളുമെത്തിയത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പൊതു സ്ഥലങ്ങളിലും കടകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമടക്കം വൻ തിരക്ക്. കോവിഡ് മാനദണ്ഡങ്ങൾ പൂര്‍ണമായും ലംഘിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ.

Top