മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ 180 പേർക്ക് കൊവിഡ്

school

മലപ്പുറം: മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ 180 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലേയും വണ്ണേരി സ്‌കൂളിലേയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നടത്തിയ രണ്ടാംഘട്ട പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാറഞ്ചേരി സ്‌കൂളിലെ 94 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനുമാണ് രോഗബാധ കണ്ടെത്തിയത്. വണ്ണേരി സ്‌കൂളിൽ 82 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ഇരു സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കൂടുതൽ വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയത്. മാറഞ്ചേരി സ്‌കൂളിൽ 363 പേർക്ക് നടത്തിയ പരിശോധനയിലും വണ്ണേരി സ്‌കൂളിൽ 289 പേരിൽ നടത്തിയ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ പ്രദേശത്ത് നടത്തിയ പരിശോധനയിൽ 42 പേർക്കും രോഗബാധ കണ്ടെത്തി.

Top