റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിൽ കോവ്ഡ് വ്യാപനം

ൽഹി: റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കോവിഡ് വ്യാപനം ഉണ്ടായതായി റിപ്പോർട്ട്‌. ആര്‍മി ബേസ് ആശുപത്രിയില്‍  ഒറ്റ ദിവസം മാത്രം കൊവിഡ് ബാധിച്ച് 86 സൈനികരെ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധിസൈനികര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് പരേഡിന്‍റെ ഒരുക്കങ്ങളെ ആശങ്കയിലാക്കി. സംഭവത്തോട് കരസേന പ്രതികരിച്ചില്ല. റിപ്പബ്ലിക് ദിന പരേഡ്,  ആര്‍മി ഡേ, ബീറ്റിങ് റിട്രീറ്റ് അടക്കമുള്ള ചടങ്ങുകള്‍ക്കായി ഒന്നരമാസത്തിലേറേയായ് സൈനിക സംഘം  ദില്ലിയിലുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആര്‍ഡ‍ിപി ക്യാമ്പില്‍ വ്യാപകമായി കൊവിഡ് പരിശോധന നടത്തിയത്. ഇതില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആര്‍മി ബേസ് ആശുപത്രിയില്‍ മാത്രം ഒറ്റ ദിവസം 86 പേരെ പ്രവേശിപ്പിച്ചതായാണ് വിവരം. നെഗറ്റീവായവരില്‍ പലരും രോഗികളുടെ പ്രാഥമിക പട്ടികയില്‍ ഉള്ളതിനാല്‍ വ്യാപന തോത് കൂടാൻ സാധ്യതയുണ്ട്.

Top