ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്നു. തമിഴ്‌നാട്ടില്‍ 4328 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 66 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് 2032 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചവരുടെ എണ്ണം. ഇതുവരെ 1,42,798 പേര്‍ക്ക് രോഗം ബാധിച്ചു.
കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 6 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേ സമയം കര്‍ണാടകത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ ലക്ഷത്തിലേക്ക് കടക്കുകയാണ്. ബംഗ്ലൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകത്തില്‍ ഇന്ന് 2738 രോഗികളാണുള്ളത്. ഇതില്‍ 1315 രോഗികള്‍ ബംഗളുരുവില്‍ നിന്നുള്ളവരാണ്.
സംസ്ഥാനത്ത് ഇതുവരെ ആകെ 41581 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 24572 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 73 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 757 ആയി ഉയര്‍ന്നു. അതേ സമയം രാജ്യത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച മഹാരാഷ്ട്രയില്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 6,497 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 193 പേര്‍ രോഗബാധിതരായി മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതര്‍ 2,60,924 ആയി. 10,482 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.