രാജ്യത്ത് പ്രതിദിനരോഗമുക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 78,877 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്തരായത്. 83.70 ശതമാനമാണ് രാജ്യത്തിന്‌റെ രോഗമുക്തിനിരക്ക്. തുടര്‍ച്ചയായ പതിനൊന്നാം ദിവസവും 10 ലക്ഷത്തില്‍ താഴെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം. രാജ്യത്ത് 9,42,217 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്
ഇന്ത്യയില്‍ രോഗമുക്തരായവരുടെ ആകെ എണ്ണം 53,52,078 ആണ്. ഏറ്റവുമൊടുവില്‍ 10 ലക്ഷം പേര്‍ രോഗമുക്തരായത് വെറും 12 ദിവസത്തിനിടെയാണ്. ഇതോടെ, ലോകത്ത് ഏറ്റവുമധികം രോഗമുക്തരുള്ള രാജ്യമെന്ന നിലയിലാണ് ഇന്ത്യ.
ആകെ രോഗബാധിതരുടെ 14.74% ആണ് നിലവില്‍ ചികിത്സയിലുള്ളത്. രണ്ടര ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളില്‍ മുന്നില്‍. ഒരു ലക്ഷത്തിലധികം കേസുകളാണ് കര്‍ണാടകയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.