ടോക്കിയോ: ഒളിംപിക്‌സിനു മുന്നോടിയായി കോവിഡിനെ തുരത്താന്‍ കര്‍ശന നടപടികളുമായി ജപ്പാന്‍ സര്‍ക്കാര്‍. ഒളിംപിക്‌സിനു വേദിയാകുന്ന ടോക്കിയോയില്‍ തിങ്കള്‍ മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
മേയ് 11 വരെ നിയന്ത്രണങ്ങള്‍ തുടരും. ബാറുകളുടെയും ഭക്ഷണശാലകളുടെയും സമയം കുറയ്ക്കും. രാത്രിയാത്രാ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. വാക്‌സിനേഷന്‍ വേഗത്തിലാക്കാനും തീരുമാനമുണ്ട്.