കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സമരങ്ങള്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നും അതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ നിയന്ത്രിക്കാന്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഇന്ന് പരിഗണിക്കും,
കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് വലിയ സമരങ്ങളുണ്ടായി. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും സമരം ചെയ്ത പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല. ഇത്തരം സമരങ്ങള്‍ വളരെ വേഗത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
ജോണ്‍ ജോണിയര്‍, ഡോ. പ്രവീണ്‍ പൈ, സിഐ സജീവ് ഇ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. റിട്ട് ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.