കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പോക്‌സോ കേസിലെ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

കാസര്‍ഗോഡ്: കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പോക്‌സോ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജീവനൊടുക്കി. മാലോം സ്വദേശി ഷൈജു ദാമോദരന്‍ (40) ആണ് ജീവനൊടുക്കിയത്.

പൂടംകല്ല് താലൂക്ക് ആശുപത്രിയിലായിരുന്നു ഇയാള്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ശുചിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

Top