ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ആസ്‌ട്രേലിയയിലെ സിഡ്‌നി നഗരം. കൊവിഡ് 19ന്റെ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിച്ചതോടെയാണ് നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപന സാധ്യത മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയതോടെയാണ് നിയന്ത്രണം. കൊവിഡ് കേസ് കൂടുന്ന ഈ അവസരത്തില്‍ വീട്ടില്‍ തന്നെയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ മധ്യത്തില്‍ സിഡ്‌നിയില്‍ 439 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. സിഡ്‌നിയില്‍ ഇപ്പോള്‍ ലോക്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയാണ് തുടരുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്ത ഒരു വിഭാഗം പേരില്‍ കൊവിഡ് പിടിപ്പെട്ടതോടെയാണ് ലോക്ക്ഡൗണ്‍ കടുപ്പിക്കാനുള്ള തീരുമാനമെന്നും അധികൃതര്‍ പറഞ്ഞു.